മൂത്തോനിൽ എന്തുകൊണ്ട് നിവിൻ; ഗീതു മോഹൻദാസിന്റെ മറുപടി വൈറൽ

Pavithra Janardhanan September 18, 2019

മൂത്തോനിലെ കഥാപാത്രം നടൻ നിവിൻ പോളിയിലേക്കെത്താ നുള്ള കാരണം തുറന്നു പറഞ്ഞ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആണ് നിവിനെപ്പറ്റി ഗീതു പറഞ്ഞത്.ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയുമാണ്.

ഗീതുവിന്റെ വാക്കുകൾ

‘മൂത്തോനിലെ കഥപാത്രമാകാന്‍ ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ വേണമെന്നുണ്ടായിരുന്നു. നിഷ്കളങ്കമായ ചിരിയോട് കൂടിയ ഒരാളെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. അതാണ് നിവിനെ തിരഞ്ഞെടുക്കാന്‍ കാരണം. നിവിന്‍ ആ കഥാപാത്രത്തെ അഭിനയിച്ച്‌ ഫലിപ്പിക്കാന്‍ പറ്റുമെന്നുറപ്പുണ്ടായിരുന്നു’- ​ഗീതു മോഹന്‍ദാസ് പറഞ്ഞു.

മാത്രമല്ല യുവ നടന്മാരില്‍ സൂപ്പര്‍സ്റ്റാറായ നിവിന്‍ ചിത്രത്തില്‍ അഭിനയിച്ചത് ഫണ്ടിങ്ങിന് സഹായിച്ചുവെന്നും ഗീതു മോഹന്‍ ദാസ് കൂട്ടിച്ചേര്‍ത്തു. സിനിമയിൽ സംവിധായകരെ സ്ത്രീ പുരുഷന്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നതിനോട് തനിക്കൊരിക്കലും യോജിക്കാൻ കഴിയില്ലെന്നും ഗീതു പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT