ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യം, നടത്തിപ്പുകാരി പിടിയിൽ

Pavithra Janardhanan September 18, 2019

തൃശ്ശൂരില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യം നടത്തിയ നടത്തിപ്പുകാരി അറസ്റ്റിൽ.തളിക്കുളം കണ്ണോത്ത്പറമ്പിൽ സീമ (42)യാണ് അറസ്റ്റിലായത്. നിരവധി പെണ്‍വാണിഭക്കേസുകളിലെ പ്രതിയായ ഇവർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയാ യിരുന്നു. കഴിഞ്ഞദിവസം ലോഡ്ജില്‍ നടന്ന റെയ്ഡില്‍ ഇവരുടെ കൂട്ടാളിയായ വയനാട് സ്വദേശി സക്കീനയെയും മൂന്നുപേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.

arrested-bjp

പോസ്റ്റ് ഓഫിസ് റോഡിന് സമീപത്തെ ലോഡ്ജില്‍ നിന്ന് കഴിഞ്ഞ ദിവസം ഒന്‍പതു യുവതികള്‍ അടക്കമുള്ള സംഘത്തെ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ ഏഴു പേരും ഇതര സംസ്ഥാനക്കാരാണ്.കര്‍ണാടക, അസം, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിച്ച ലൈംഗിക തൊഴിലാളികളാണ് അറസ്റ്റിലായതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Tags:
Read more about:
RELATED POSTS
EDITORS PICK