ഒരു ഭാഷയും ആര്‍ക്കും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല, അമിത്ഷായ്ക്ക് മറുപടിയുമായി രജനികാന്ത്

Sruthi September 18, 2019

രാജ്യത്ത് ഒരു ഭാഷ മതിയെന്നുള്ള കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഒരു ഭാഷയും ആര്‍ക്കും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് രജനികാന്ത് പറഞ്ഞു. തമിഴ്‌നാട് മാത്രമല്ല, ഒരു തെന്നിന്ത്യന്‍ സംസ്ഥാനവും ഇക്കാര്യം അംഗീകരിക്കില്ലെന്നും രജനികാന്ത് വ്യക്തമാക്കുന്നു.

ഇന്ത്യക്ക് മാത്രമല്ല ഏത് രാജ്യത്തിനും ഒരു പൊതുഭാഷ അതിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ രാജ്യത്ത് ഒരു പൊതുഭാഷ കൊണ്ടുവരാന്‍ ഒരാള്‍ക്കും കഴിയില്ല. അതുകൊണ്ട് തന്നെ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല.

ഹിന്ദി അടിച്ചേല്‍പിച്ചാല്‍ തമിഴ്‌നാട്ടില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ല. മാത്രമല്ല പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ലെന്നും രജനി പറയുന്നു. നേരത്തേ കമല്‍ ഹാസനും ഇതേ അഭിപ്രായമായിരുന്നു പങ്കുവെച്ചത്.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT