എപ്പോഴും ക്ഷീണവും തളര്‍ച്ചയും: 19കാരിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്?

Sruthi September 20, 2019

പത്തൊമ്പതുകാരി ചെറുപ്പം മുതലേ മാനസികവിഷമത അനുഭവിച്ചിരുന്നു. എപ്പോഴും ക്ഷീണം തളര്‍ച്ച. പഞ്ചാബിലെ ലുധിയാന സ്വദേശിയാണ്. പ്രശ്‌നം രൂക്ഷമായപ്പോള്‍ മകളെ ആശുപത്രിയില്‍ രക്ഷിതാക്കള്‍ കൊണ്ടുപോയി. അടുത്തിടെയാണ് കുട്ടിയുടെ ഭാരം ക്രമാതീതമായി കുറയുന്നുവെന്ന് കണ്ടത്.

ആശുപത്രിയിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ വിശദമായ പരിശോധന നടത്തി. ഈ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ വയറ്റിനകത്ത് എന്തോ കുടുങ്ങിക്കിടക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. വൈകാതെ തന്നെ ശസ്ത്രക്രിയ നടത്താന്‍ അവര്‍ തീരുമാനിച്ചു.

അള്‍സര്‍ പിടിപെട്ടിരുന്നതിനാലും ആകെ ആരോഗ്യം ദുര്‍ബലമായിരുന്നതിനാലും പേടിച്ചുപേടിച്ചാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. വയറുകീറി, ആമാശയത്തില്‍ കുടുങ്ങിയിരിക്കുന്ന സാധനം അവര്‍ നീക്കം ചെയ്തു. 22 സെന്റിമീറ്റര്‍ നീളവും എട്ട് സെന്റിമീറ്റര്‍ വട്ടവുമുള്ള കറുത്ത നിറത്തിലെന്തോ ഒന്നാണെന്ന് മാത്രമാണ് ആദ്യകാഴ്ചയില്‍ അവര്‍ക്ക് മനസിലായത്.

എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് അത് മുടിക്കെട്ടാണെന്ന് മനസിലായത്. ചെറുപ്പം മുതല്‍ സ്വന്തം മുടി പറിച്ചെടുത്ത് കഴിക്കുന്ന ശീലം പെണ്‍കുട്ടിക്കുണ്ടായിരുന്നുവത്രേ. മാനസിക വിഷമതയുടെ ഭാഗമായാകാം ഇത്തരമൊരു ശീലം കുട്ടിയിലുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Tags:
Read more about:
EDITORS PICK