വാഹനങ്ങള്‍ക്ക് വില കുറയില്ല; ഹോട്ടല്‍ ജിഎസ്ടി നിരക്ക് കുറച്ചു

Sebastain September 20, 2019

വിനോദസഞ്ചാര മേഖലയുടെ വികസനം മുന്‍ നിര്‍ത്തി ഹോട്ടലുകളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ധാരണയായി. 7500 രൂപക്ക് മുകളില്‍ വാടക ഉള്ള മുറികള്‍ക്ക് 18 ശതമാനമായാണ് ജിഎസ്ടി കുറച്ചത്. കഫീന്‍ അടങ്ങിയ പാനീയങ്ങളുടെ നിരക്ക് 28 ശതമാനമായി വര്‍ധിപ്പിച്ചു. ഇന്ന് ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. അതേ സമയം വാഹങ്ങളുടെ ജിഎസ്ടി കുറക്കാനുള്ള ആവശ്യം യോഗം പരിഗണിച്ചില്ല. അതോടൊപ്പം ലോട്ടറി നികുതി ഏകീകരിക്കാനുള്ള തീരുമാനം മന്ത്രിസഭ സമിതിക്ക് വിട്ടു.

വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ആവശ്യം ഉന്നയിച്ചതാണ്. 7500 രൂപക്ക് മുകളില്‍ വാടകയുള്ള മുറികളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18ശതമാനമായും , 7500 രൂപക്ക് താഴെ വടകയുള്ള മുറികള്‍ക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായും ജിഎസ്ടി നിരക്ക് കുറച്ചു. അതേ സമയം 1000 രൂപയില്‍ താഴെയുള്ള മുറികള്‍ക്ക് ജിഎസ്ടി ഉണ്ടായിരിക്കില്ല. വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വ് പകരുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ഔട്‌ഡോര്‍ കേറ്ററിങ്ങിനുള്ള ജിഎസ്ടി നിരക്ക് 5 ശതമാനമാക്കി കുറച്ചു. ഇതിന് പുറമെ കഫീന്‍ അടങ്ങിയ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കൂട്ടാനും, 12 ശതമാനം സെസ് ഏര്‍പ്പെടുത്താനും തീരുമാനമായി. ഇതോടെ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ക്ക് വില കൂടും.
അതേ സമയം വാഹങ്ങളുടെയും ബിസ്‌കറ്റുകളുടെയും ജിഎസ്ടി നിരക്ക് കുറക്കാനുള്ള ആവശ്യം യോഗം പരിഗണിച്ചില്ല. ലോട്ടറി നികുതി ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മന്ത്രിസഭ സമിതിക്ക് വിടാനും തീരുമാനിച്ചു.

അതോടൊപ്പം യോഗത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. നിര്‍മാണ മേഖലയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT