ഇടിഞ്ഞു തൂങ്ങിയ മാറിടത്തെ ഫിറ്റാക്കാൻ ‘പില്ലോ ബ്രാ’

arya antony September 20, 2019

കാലിഫോര്‍ണിയ: ഇടിഞ്ഞു തൂങ്ങിയ മാറിടമുള്ളവരാണോ നിങ്ങൾ. മാറിടത്തെ ഫിറ്റാക്കാൻ പില്ലോ ബ്രാ എത്തി. ഉറങ്ങുന്ന സമയത്ത് വലുപ്പം കൂടിയ സ്തനങ്ങളുള്ളവര്‍ക്ക് സഹായിക്കുമെന്നതാണ് തലയിണയുടെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

അയ്യായിരം രൂപയാണ് വിലയെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ സംഗതി ഹിറ്റായിക്കഴിഞ്ഞു. ഉറങ്ങുന്ന സമയത്തും ആകാര ഭംഗിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്ന് സാരം. 4890 രൂപയാണ് ഈ തലയിണയുടെ വില.

സ്ലീപ് ആന്‍ഡ് ഗ്ലോ എന്ന കമ്പനിയാണ് ഈ തലയിണ ബ്രായുടെ ഉല്‍പാദകര്‍. സ്തനങ്ങള്‍ക്കിടയിലെ ചുളിവുകള്‍ മാറ്റാം എന്ന കുറിപ്പോടെ പുറത്തിറങ്ങിയ തലയിണ ബ്രായുടെ വിവരങ്ങള്‍ തിരക്കി നിരവധിപ്പേരാണ് എത്തുന്നത്.

പെണ്‍സുഹൃത്തുക്കള്‍ക്ക് കൊടുക്കാനുള്ള ഏറ്റവും നല്ല സമ്മാനമെന്ന പേരിലാണ് ഈ തലയിണ വില്‍പ്പനയ്ക്ക വച്ചിരുന്നത്. സ്തനങ്ങള്‍ക്ക് ഇടയില്‍ വരുന്ന പാടുകള്‍ ഈ തലയിണയുപയോഗിച്ചാല്‍ കുറക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.

Read more about:
EDITORS PICK