കാറില്‍ കോണ്ടം ഇല്ലെങ്കില്‍ വന്‍തുക പിഴയെന്ന് പ്രചാരണം; സത്യാവസ്ഥ എന്താണ്?

arya antony September 21, 2019

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് പിന്നാലെ പുതിയ നിയമങ്ങളെ സംബന്ധിച്ചും പിഴത്തുകയെക്കുറിച്ചുമുള്ള കുപ്രചാരണങ്ങളും കൊഴുക്കുകയാണ്. ടാക്‌സി വാഹനങ്ങളിലെ ഫസ്റ്റ് എയ്ഡ് കിറ്റുകളില്‍ ഇനിമുതല്‍ കോണ്ടവും സൂക്ഷിക്കണമെന്നായിരുന്നു ഡല്‍ഹിയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കിടയില്‍ പ്രചരിച്ച വ്യാജസന്ദേശം.

വാട്‌സാപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങള്‍ വിശ്വസിച്ചവരില്‍ ഒരുവിഭാഗമാണ് ഡല്‍ഹിയിലെ ടാക്‌സി ഡ്രൈവര്‍മാര്‍. ഫസ്റ്റ് എയ്ഡ് കിറ്റില്‍ കോണ്ടം ഇല്ലെങ്കില്‍ വന്‍തുക പിഴയിടുമെന്നും ഡല്‍ഹിയിലെ ഒരു ടാക്‌സി ഡ്രൈവര്‍ക്ക് കാറില്‍ കോണ്ടം സൂക്ഷിക്കാത്തതിനാല്‍ പിഴ അടക്കേണ്ടിവന്നതായും സന്ദേശം പ്രചരിച്ചിരുന്നു. കേട്ടപാടെ ഡല്‍ഹിയിലെ ഭൂരിഭാഗം ടാക്‌സി ഡ്രൈവര്‍മാരെല്ലാം കോണ്ടം വാങ്ങിസൂക്ഷിച്ചു. പോലീസ് ഈടാക്കിയേക്കാവുന്ന വന്‍പിഴ പേടിച്ചാണ് കോണ്ടം വാങ്ങിവെച്ചതെന്നായിരുന്നു ഇവരുടെ പ്രതികരണം. എന്നാല്‍ എന്തിനാണ് കോണ്ടം സൂക്ഷിക്കുന്നതെന്ന ചോദ്യം ആരും ഉന്നയിച്ചില്ലെന്നും കേട്ടപാടെ കോണ്ടം വാങ്ങിവെക്കുകയായിരുന്നെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK