സ്‍നേഹിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്, ഭാവന

Pavithra Janardhanan September 21, 2019

മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ഭാവന. മുയലുകള്‍ക്ക് തീറ്റ കൊടുക്കുന്ന ഫോട്ടോയും ഭാവന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അടുത്തിടെ ഒരു പട്ടി പട്ടിണിയെ തുടര്‍ന്ന് മരിച്ചതിന്റെ വാര്‍ത്തയും ഭാവന ഷെയര്‍ ചെയ്‍തിട്ടുണ്ട്. അവയെ സ്‍നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൂടി അവരോട് ക്രൂരത കാട്ടരുതെന്ന് ഭാവന പറയുന്നു.

ഹൃദയഭേദകം എന്നാണ് ഭാവന പ്രതികരിച്ചത്. സംഭവത്തെ തുടര്‍ന്നാണ് മൃഗങ്ങളോട് കരുണ കാണിക്കാന്‍ ആരാധകരോട് ആവശ്യപ്പെട്ട് ഭാവന രംഗത്ത് എത്തിയത്.

Read more about:
RELATED POSTS
EDITORS PICK