സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചാലും അതിക്രമമായി കാണാമെന്ന് കോടതി

Sebastain September 21, 2019


ന്യൂഡെല്‍ഹി; സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതും അതിക്രമമായി കണക്കാക്കാമെന്ന് ഡെല്‍ഹി കോടതി. 2014ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഡെല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വസുന്ധര ആസാദിന്റെ പരാമര്‍ശം.
ഭര്‍തൃസഹോദരന്‍ തനിക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും അശ്ലീലആംഗ്യം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് യുവതി ഡെല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് കെസെടുത്ത് പ്രതിക്കെതിരെ ഐപിസി 509, 323 വകുപ്പുകള്‍ ചുമത്തുകയും ചെയ്തു.
എന്നാല്‍ യുവതിയുടെ ആരോപണം തെറ്റാണെന്നും സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായാണ് കളളക്കേസ് നല്‍കിയതെന്നുമാണ് പ്രതിയുടെ വാദം.

Tags: ,
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT