ഇനി ഡോ. ജാസി ഗിഫ്റ്റ്; പിഎച്ച്ഡി കരസ്ഥമാക്കി ഗായകന്‍

Sebastain September 21, 2019

തിരുവനന്തപുരം; ജാസിഗിഫ്റ്റ് ഇനി ഡോ. ജാസി ഗിഫ്റ്റ്. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് ഫിലോസഫിയിലാണ് ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ് ലഭിച്ചത്.


‘ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടൂ അദ്വൈദ ആന്‍ഡ് ബുദ്ധിസം’ എന്ന വിഷയത്തിലാണ് ജാസി ഗിഫ്റ്റ് ഗവേഷണം പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. രാമകൃഷ്ണനായിരുന്നു ഗവേഷകമാര്‍ഗദര്‍ശി.
അഞ്ച് വര്‍ഷംകൊണ്ടാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

സംവിധായകന്‍ ജയരാജിന്റെ ഹിന്ദിചിത്രമായ ബീഭത്സത്തിലൂടെയാണ് ജാസി ഗിഫ്റ്റ് ചലച്ചിത്ര സംഗീതസംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
ഫിലോസഫിയില്‍ എംഫില്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്.

Read more about:
RELATED POSTS
EDITORS PICK