മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് ഒക്ടോബർ 21ന്, കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലും ഇതേദിവസങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്

Pavithra Janardhanan September 21, 2019

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ 21 ന്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിയതികള്‍ പ്രഖ്യാപിച്ചത്.വോട്ടെണ്ണല്‍ 24ന്. ഒറ്റഘട്ടമായാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുക.

നവംബര്‍ രണ്ടിനാണ് ഹരിയാന നിയമഭയുടെ കാലാവധി അവസാനിക്കുന്നത്. മഹാരാഷ്ട്രയുടേത് നവംബര്‍ ഒമ്പതിനും . ഹരിയാനയില്‍ 1.82 കോടി വോട്ടര്‍മാരാണുള്ളത്. മഹാരാഷ്ട്രയില്‍ 8.9 കോടി വോട്ടര്‍മാരുണ്ട്.

ഒ​ക്ടോ​ബ​ര്‍ നാ​ലു വ​രെ നാ​മ​നി​ര്‍​ദേ​ശ സ​മ​ര്‍​പ്പി​ക്കാം. അ​ഞ്ചി​നാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കു​ക. ഒ​ക്ടോ​ബ​ര്‍ ഏ​ഴു​വ​രെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​ന്‍ സ​മ​യ​മു​ണ്ട്. 

കേരളത്തിലെ അഞ്ച് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലും ഒക്‌ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും സുനില്‍ അറോറ അറിയിച്ചു. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.

കേരളത്തില്‍ നാല് എംഎല്‍എമാര്‍ എംപിമാരായതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരത്ത് എംഎല്‍എ മരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ്.

അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നാ​ലും യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​ണ്. ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നും ലോ​ക്സ​ഭ​യി​ലേ​ക്ക് എ.​എം.​ആ​രി​ഫ് ജ​യി​ച്ച​തോ​ടെ​യാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ അ​രൂ​രി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്. അ​ടൂ​ര്‍ പ്ര​കാ​ശ് (കോ​ന്നി), ഹൈ​ബി ഈ​ഡ​ന്‍ (എ​റ​ണാ​കു​ളം), കെ.​മു​ര​ളീ​ധ​ര​ന്‍ (വ​ട്ടി​യൂ​ര്‍​ക്കാ​വ്) എ​ന്നി​വ​രാ​ണ് ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റ് എം​എ​ല്‍​എ​മാ​ര്‍.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT