കൊച്ചിയിലെത്തിയാല്‍ പൊളിക്കാന്‍ പോകുന്ന ഫ്‌ളാറ്റും കാണാം; തമിഴ്‌നാട്ടിലെ ടൂര്‍ പാക്കേജില്‍ വണ്ടര്‍ലയ്‌ക്കൊപ്പം മരട് ഫ്‌ളാറ്റും

Sebastain September 21, 2019

  1. വണ്ടര്‍ലാ
  2. ലുലു മാള്‍
  3. മെട്രോ സവാരി
  4. കായലില്‍ ബോട്ട് യാത്ര
  5. ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും കാഴ്ചകള്‍
  6. പൊളിക്കാന്‍ പോകുന്ന മരട് ഫ്‌ളാറ്റുകള്‍ ????

കൊച്ചിയിലേക്കുളള ടൂര്‍ പാക്കേജിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റാണിത്. തമിഴ്‌നാട്ടിലെ ഒരു ടൂറിസ്റ്റ് ഏജന്‍സിയുടെ ടൂര്‍ പാക്കേജ് ലിസ്റ്റിലാണ് കൊച്ചി മെട്രോ, ലുലുമാള്‍, വണ്ടര്‍ലാ എന്നിവയ്‌ക്കൊപ്പം പൊളിക്കാന്‍ പോകുന്ന മരട് ഫ്‌ളാറ്റുകളും ഉള്‍പ്പെട്ടത്.

കൃത്യമായ ഷെഡ്യൂള്‍ ചേര്‍ത്താണ് പാക്കേജ്. സെപ്റ്റംബര്‍ 24ന് രാവിലെ ലക്ഷ്വറി ബോട്ടില്‍ കൊച്ചി കായലിലൂടെ മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചി ബീച്ചും വാസ്‌കോഡ ഗാമ സ്‌ക്വയറും ചൈനീഷ് ഫിഷിംഗ് നെറ്റും ഡച്ച് പാലസുമെല്ലാം കണ്ടശേഷം ഉച്ചഭക്ഷണം. പിന്നീടാണ് വിനോദസഞ്ചാരികള്‍ക്കായി പൊളിക്കാന്‍ പോകുന്ന മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ കാണാനുളള അവസരം. തമിഴ്‌നാട്ടില്‍നിന്നുള്ള (മധുര) ഒരു ടൂറിസ്റ്റ് ഏജന്‍സിയുടെ ടൂറിസ്റ്റ് പാക്കേജില്‍ കൊച്ചി ട്രിപ്പിലെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങള്‍ അടങ്ങിയിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഈ ടൂര്‍ പാക്കേജ് ലിസ്റ്റ് വൈറലായിക്കഴിഞ്ഞു.

Tags: ,
Read more about:
RELATED POSTS
EDITORS PICK