നിരവധി ക്രിമിനല്‍ കേസിലെ പ്രതി പോത്ത് ഷാജി കൊല്ലപ്പെട്ടു

Sruthi September 21, 2019

കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി കൊല്ലപ്പെട്ടു. 45 വയസുകാരനായ ഇയാള്‍ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മദ്യപിക്കുന്നിതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

സംഭവത്തില്‍ ബന്ധുവായ സജീദിനെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച രാത്രി സജീദും ഷാജിയും ചേര്‍ന്ന് വിതുരയിലെ ബാറില്‍ വെച്ച് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് വീട്ടിലെത്തിയ ഷാജിയെ ബന്ധുവായ സജീദ് പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു.

മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പലോട്, വിതുര, നെടുമങ്ങാട് പോലീസ് സ്‌റ്റേഷനുകളില്‍ യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതടക്കം 40ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഷാജി.

Tags:
Read more about:
RELATED POSTS
EDITORS PICK