കയ്യോടെ പിടികൂടി, പ്ലാന്‍ ബി നടപ്പാക്കാന്‍ സമയമായി; പ്രിയങ്കക്ക് പിഴയോടു കൂടി ഏഴ് വര്‍ഷം തടവ്! ട്വീറ്റ് വൈറൽ

Pavithra Janardhanan September 21, 2019

മഹാരാഷ്ട്ര പൊലീസിന്‍റെ ഒരു ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.പ്രിയങ്ക ചോപ്ര, ഫര്‍ഹാന്‍ അക്തര്‍, സൈറാ വസീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷോനാലി ബോസ് സംവിധാനം ചെയ്ത ‘ദ സ്കൈ ഈസ്‌ പിങ്ക്’ എന്ന ചിത്രത്തിന്‍റെ ട്രെയിലറിൽ ഒരു സീനില്‍ പ്രിയങ്കയുടെ കഥാപാത്രം ഫര്‍ഹാന്‍റെ കഥാപാത്രത്തോട്
‘രോഗിയായ മകള്‍ സുഖം പ്രാപിച്ചാലുടന്‍ ഒരു ബാങ്ക് കൊള്ളയടി’ക്കാമെന്ന് പറയുന്നുണ്ട്.

ഈ സീനും ഡയലോഗും ഏറ്റെടുത്താണ് ‘സെക്ഷന്‍ 393 പ്രകാരം പിഴയോടു കൂടി ഏഴ് വര്‍ഷം തടവ്’ എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ColoursOfLaw #TheSkyIsPink എന്നീ ടാഗുകള്‍ക്കൊപ്പം പങ്കുവച്ച ട്വീറ്റില്‍ ഫര്‍ഹാനെയും പ്രിയങ്കയെയും പൊലീസ് ടാഗ് ചെയ്തിട്ടുണ്ട്. ഇതിനു രസകരമായ മറുപടിയുമായി താരങ്ങളും രംഗത്തെത്തി.

‘കയ്യോടെ പിടികൂടി. പ്ലാന്‍ ബി നടപ്പാക്കാന്‍ സമയമായി’ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ‘ഹഹഹ ഇനി ക്യാമറയ്ക്ക് മുന്നില്‍ മോഷണം പ്ലാന്‍ ചെയ്യില്ല’ എന്നായിരുന്നു ഫര്‍ഹാന്‍റെ മറുപടി.

Read more about:
RELATED POSTS
EDITORS PICK