ഒരു കപ്പ് ക്യാരറ്റ് ജ്യൂസ് മതി

Sruthi September 25, 2019

ക്യാരറ്റ് ആരോഗ്യത്തിന് അത്യുത്തമമാണെന്ന് എല്ലാവര്‍ക്കും അറിയാം. ക്യാരറ്റ് ജ്യൂസ് എന്നും ഒരു ഗ്ലാസ് കുടിച്ചാല്‍ ചര്‍മ്മത്തിനും പ്രതിരോധ ശേഷിക്കും നല്ലതാണ്. ഹൃദയാരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് സഹായിക്കുന്നു. മനസിനും ശരീരത്തിനും ഉന്മേഷം നല്‍കും.

ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിലൂടെ കാഴ്ചശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയ, വൈറസ് എന്നിവയെ തടയാനും ഇതിലൂടെ കഴിയുന്നു. ദിവസവും പ്രഭാതഭക്ഷണത്തിനൊപ്പം ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതാണെന്ന് പഠനം പറയുന്നു.

കരോട്ടിന്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, തുടങ്ങി ഒന്നിലധികം പോഷക ഗുണം ഒരേസമയം നമുക്ക് ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വരണ്ട ചര്‍മ്മത്തിന് പരിഹാരമായ ഒന്നുകൂടിയാണ് ഈ ക്യാരറ്റ് ജ്യൂസ്.

കരോറ്റനോയ്ഡ്സ് എന്ന ഘടകം ക്യാരറ്റില്‍ അടങ്ങിയിരിക്കുന്നതിനാല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു എന്ന് പഠനം തെളിയിക്കുന്നു. സ്തനാര്‍ബുദ രോഗികളില്‍ നടത്തിയ പഠനങ്ങളിലും ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്യാരറ്റ് ജ്യൂസില്‍ വിറ്റാമിന്‍ സിയുടെ അളവ് കൂടുതലാതിനാല്‍ ശ്വാസംമുട്ടലിനും ആസ്തമയ്ക്കുമുള്ള സാധ്യത കുറയ്ക്കുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK