ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ കാട്ടാനയെ ട്രെയിന്‍ ഇടിച്ചു, ചോരയൊലിച്ച് ഇഴഞ്ഞുനീങ്ങി ആന, വീഡിയോ

സ്വന്തം ലേഖകന്‍ September 28, 2019

ആനയുണ്ടോ അറിയുന്നു ഇപ്പോള്‍ ട്രെയിന്‍ വരുമെന്ന്. റെയില്‍വെ പാലം മുറിച്ചുകടക്കുന്നതിനിടെ ആനയെ ട്രെയിനിടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ആനയുടെ ഫോട്ടോയും വീഡിയോയുമാണ് വൈറലാകുന്നത്. കരളലിയിപ്പിക്കും ആ കാഴ്ച.

ആനയുടെ പിന്‍ഭാഗം തകര്‍ന്ന് ചോരയൊലിച്ച് ഇഴഞ്ഞുനീങ്ങുകയായിരുന്നു ആന. പശ്ചിമബംഗാളിലാണ് സംഭവം. ആനയെ ഇടിച്ച ട്രെയിനിന്റെ എഞ്ചിനും തകര്‍ന്നിട്ടുണ്ട്. സിലിഗുരി ദുബ്രി ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് പാളം മുറിച്ച് കടന്ന കാട്ടാനയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ എഴുന്നേറ്റ് നില്‍ക്കാനാവാത്ത ആന ഇഴഞ്ഞാണ് മാറിയത്.

Read more about:
EDITORS PICK