അമ്പരപ്പിച്ച്‌ ആഷ്; പാരീസ് ഫാഷന്‍ വീക്കില്‍ മിന്നിത്തിളങ്ങി ബോളിവുഡ് താരസുന്ദരിയുടെ ചിത്രങ്ങൾ

Pavithra Janardhanan September 30, 2019

പാരീസ് ഫാഷന്‍ വീക്കില്‍ കിടിലന്‍ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചു ബോളിവുഡ് താരം ഐശ്വര്യ റായ്. പര്‍പ്പിള്‍ നിറത്തില്‍ ഫ്ളോറല്‍ പ്രിന്റുകളോടും ട്രെയ്നോടും കൂടിയ വസ്ത്രമണിഞ്ഞെ ത്തിയ താരസുന്ദരി പാരീസ് ഫാഷന്‍ റാംപിനെ വിസ്മയിപ്പിച്ചു.

കടും ചുവപ്പ് ലിപ്സ്റ്റിക്കും പര്‍പ്പിള്‍ സ്‌മോക്കി ഐ മെയ്ക്കപ്പും ലുക്കിന് പൂര്‍ണ്ണതയേകി. മകള്‍ ആരാധ്യക്കൊപ്പമാണ് താരം പാരീസ് ഫാഷന്‍ വീക്കിനെത്തിയത്.

പാരീസില്‍ നിന്ന് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. പ്രിയ സുഹൃത്ത് ഇവാ ലോന്‍ഗോറിയയുമായി കണ്ടുമുട്ടിയ വിശേഷങ്ങളും താരം പങ്കുവയ്ക്കുകയുണ്ടായി.

Tags:
Read more about:
EDITORS PICK