ആദ്യ മത്സരത്തില്‍ സെഞ്ച്വറി അടിച്ച് രോഹിത് ശര്‍മ്മ, രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡിനൊപ്പം

Sruthi October 2, 2019

ഒന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി പറത്തി രോഹിത് ശര്‍മ്മ. രോഹിത്തിന്റെ സെഞ്ച്വറി ക്രിക്കറ്റ് പ്രേമികള്‍ക്ക് ആദ്യ സംഭവമല്ല. നമ്മടെ ചെക്കന്‍ ഇറങ്ങിയാല്‍ സെഞ്ച്വറി ഉറപ്പാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 154ാം പന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്. ടെസ്റ്റ് കരിയറിലെ നാലാം സെഞ്ച്വറിയാണ് വിശാഖപട്ടണത്ത് പിറന്നത് . ഇന്നത്തെ സെഞ്ച്വറിയോടെ ഹോം ടെസ്റ്റ് മത്സരങ്ങളില്‍ തുടര്‍ച്ചയായ ആറാം 50+ സ്‌കോര്‍ നേടിയിരിക്കുകയാണ് രോഹിത് .

രോഹിതിന്റെ അവസാന 6 ഹോം ടെസ്റ്റ് ഇന്നിംഗ്‌സ് സ്‌കോറുകള്‍ ഇങ്ങനെയാണ് 82, 51, 102, 65, 50, 115 . ഇതോടെ ഹോം ടെസ്റ്റ് മത്സരത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡില്‍ ദ്രാവിഡിനോപ്പമെത്തി രോഹിത് . 1997 – 98 കാലഘട്ടത്തിലാണ് ദ്രാവിഡ് ഈ നേട്ടം സ്വന്തമാക്കിയത് .

Tags:
Read more about:
EDITORS PICK