സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്ത് യുവതി; വീഡിയോ

arya antony October 3, 2019

ന്യൂയോര്‍ക്ക്: സിംഹങ്ങളെ പാര്‍പ്പിച്ച അതിസുരക്ഷാ മേഖലയില്‍ വേലി ചാടിക്കടന്ന് യുവതി സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്തു. അമേരിക്കയിലെ ബ്രോണ്‍ക്സ് മൃഗശാലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

സിംഹത്തിന് തൊട്ടടുത്താണ് നില്‍ക്കുന്നതെന്ന യാതൊരു ഭയവും യുവതി പ്രകടിപ്പിച്ചില്ല. കുട്ടികളടക്കം യുവതിയുടെ സാഹസികത കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെക്കുറിച്ച് മൃഗശാല അധികൃതര്‍ കൂടുതല്‍ വെളിപ്പെടുത്തലിന് തയ്യാറായില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുവതിയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. യുവതി മതില്‍ ചാടിക്കടന്ന സംഭവം അന്വേഷിക്കുകയാണ്. അതിഗുരുതരവും അപകടവുമായ കാര്യമാണ് യുവതി ചെയ്തതെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.

Tags:
Read more about:
EDITORS PICK