ഹാമർ ത്രോ മത്സരത്തിനിടെ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു

Sebastain October 4, 2019

ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസനാണ് പരിക്കേറ്റത്. മത്സരത്തിന്‍റെ വളണ്ടിയറായ അഫീലിന്‍റെ തലയിൽ മറ്റൊരു വിദ്യാർഥി എറിഞ്ഞ ഹാമർ പതിച്ചായിരുന്നു അപകടം.
ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ മറ്റൊരു മത്സരാർഥി എറിഞ്ഞ ജാവലിൻ മാറ്റുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഫീൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾക്ക് ഒരേ ഫിനിഷിങ് പോയിന്‍റ് നിശ്ചയിച്ചതും ഒരേ സമയം മത്സരം സംഘടിപ്പിച്ചതുമാണ് അപകടത്തിനിടയാക്കിയതെന്നാണ് ആരോപണം. എന്നാൽ
സംസ്ഥാന അത് ലറ്റിക് അസോസിയേഷൻ ട്രഷറർ ആർ രാമചന്ദ്രൻ ഇക്കാര്യം നിഷേധിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read more about:
RELATED POSTS
EDITORS PICK