ഫിറ്റ്‌നസ് വീണ്ടെടുത്ത് സാനിയ മിര്‍സ; വര്‍ക്കൗട്ട് വിഡിയോയും പങ്കുവെച്ചു

Sebastain October 4, 2019


പ്രസവ ശേഷം തടി കുറഞ്ഞ് സ്ലിം ബ്യൂട്ടിയായി മാറിയ സാനിയ മിര്‍സയ്ക്കുണ്ടായ മാറ്റം ആരാധകര്‍ സന്തോഷത്തോടെയാണ് ഷെയര്‍ ചെയ്തത്. എന്നാല്‍ കഠിനാദ്ധ്വാനത്തിലൂടെയാണ് തന്റെ ഫിറ്റ്‌നസ് വീണ്ടെടുത്തെന്ന് താരം പറയുന്നു. തടി കുറയ്ക്കാനായി താന്‍ ചെയ്ത വ്യായാമവും വര്‍ക്കൗട്ടും ആണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.


ഭാരം കുറയ്ക്കണം. അതിനൊപ്പം എന്റെ കായികയിനത്തിന് പറ്റുന്ന തരത്തില്‍ ശരീരത്തെ ഫിറ്റാക്കി മാറ്റുകയും വേണം. അതിനുളള വ്യായാമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ലോവര്‍ ബാക്ക്, ഹിപ് ഭാഗത്തെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനുളള വ്യായാമങ്ങളാണ ആദ്യഘട്ടത്തില്‍ ചെയ്തതെന്നും സാനിയ പറയുന്നു. വര്‍ക്കൗട്ട് വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

Tags:
Read more about:
EDITORS PICK