ഭൗതികശാസ്ത്ര നോബല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Sebastain October 8, 2019

ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നോബല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രപഞ്ചത്തിന്റെ പരിണാമം സംബന്ധിച്ച കണ്ടുപിടിത്തങ്ങള്‍ക്ക് മൂന്ന് പേരാണ് പുരസ്‌കാരം പങ്കിട്ടത്. ജയിംസ് പീബിള്‍സ്, മൈക്കള്‍ മേയര്‍, ദിദിയര്‍ ക്വെലോസ് എന്നിവരാണ് ഭൗതികശാസ്ത്ര നോബല്‍ പങ്കിട്ടത്.

പ്രപഞ്ചത്തിന്റെ പരിണാമവും ഭൂമിയുടെ സ്ഥാനവും അടക്കമുള്ളവ സംബന്ധിച്ച പഠനങ്ങള്‍ക്കാണ് പുരസ്‌കാരം. ക്ഷീരപഥം സംബന്ധിച്ച പഠനങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. യുഎസിലെ പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ജയിംസ് പീബിള്‍സിന് ഭൗതിക പ്രപഞ്ചശാസ്ത്രത്തിലെ സിദ്ധാന്തപരമായ കണ്ടുപിടിത്തങ്ങള്‍ക്കാണ് പുരസ്‌കാരം. സ്വിറ്റ്സര്‍ലാന്റിലെ ജനീവ സര്‍വകലാശാലയിലുള്ള മൈക്കള്‍ മേയറിനും ദിദിയര്‍ ക്വിലോസിനും എക്സോപ്ലാനറ്റിന്റെ കണ്ടുപിടിത്തത്തിന്. 1995ല്‍ സൗരയൂഥത്തിന് പുറത്ത് ഒരു ഗ്രഹം മേയറും ക്വിലോസിനും ചേര്‍ന്ന് ആദ്യമായി കണ്ടെത്തിയിരുന്നു. പിന്നീട് 4000 ഇത്തരം എക്സോപ്ലാനറ്റുകള്‍ ക്ഷീരപഥത്തില്‍ കണ്ടെത്തിയിരുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT