വിവാദങ്ങള്‍ സൃഷ്ടിച്ച റാഫേല്‍ യുദ്ധവിമാനം ഇന്ത്യ സ്വന്തമാക്കി

Sebastain October 8, 2019

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച റാഫേലിന്റെ ആദ്യ യുദ്ധ വിമാനം ഇന്ത്യക്ക് കൈമാറി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ആദ്യ റാഫേല്‍ വിമാനം ഏറ്റ് വാങ്ങിയത്. ആയുദ്ധ പൂജ നടത്തിയ ശേഷമായിരുന്നു രാജ്നാഥ് സിങ് റാഫേല്‍ ഏറ്റുവാങ്ങിത്. വ്യോമസേനയെ കലംമാറുന്നതിനൊപ്പം നവീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഈ ദിനം ചരിത്രത്തിന്റെ ഭാഗമാകുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.


ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തിയശേഷമാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഫ്രാന്‍സിലെ മെറിഗ്നാക്കിലുള്ള ദസ്സോയുടെ കേന്ദ്രത്തിലെത്തി ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി റഫേല്‍ യുദ്ധവിമാനങ്ങള്‍ ഏറ്റുവാങ്ങിയത്. ഇന്ത്യയും ഫ്രാന്സും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമായി. റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സേനയുടെ കരുത്ത് വര്ധിപ്പിക്കും. വ്യോമസേനയെ കലംമാറുന്നതിനൊപ്പം നവീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും യുദ്ധ വിമാനത്തിന്റെ കാര്യത്തിലും ആയുധങ്ങളുടെ കാര്യത്തിലും ഇത്തരത്തിലുള്ള നവീകരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


ദസ്സറയുടെ ഭാഗമായി ആയുധപൂജ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും അവിടെ ഒരുക്കിയിരുന്നു. റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങുന്നതിന് മുന്നെ പ്രതിരോധമന്ത്രി ആയുധപൂജയും നടത്തി. ഫ്രഞ്ച് സായുധസേനാ മന്ത്രിയും അവിടുത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ദസ്സോ ഏവിയേഷനിലെ ഉന്നതരും ചടങ്ങില്‍ പങ്കെടുത്തു.

Read more about:
RELATED POSTS
EDITORS PICK