അമ്മയ്‌ക്കൊപ്പം ബസ് സ്റ്റാന്റില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ല

Sruthi October 9, 2019

അമ്മയ്‌ക്കൊപ്പം ബസ് സ്റ്റാന്റില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി. എട്ടുമാസം പ്രായമായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. ഉത്തര്‍പ്രദേശിലെ ഗല്‍ഷഹീദ് റോഡ് വേയ്‌സ് ബസ്റ്റാന്റിലാണ് സംഭവം.

കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരാതിക്കാരിക്ക് കാണിച്ച് കൊടുത്തു. ഇവരെ തനിക്ക് പരിചയമുണ്ടെന്ന് കുട്ടിയുടെ അമ്മ മൊഴി നല്‍കി. ബസ് സ്റ്റാന്റില്‍വച്ചാണ് ആ സ്ത്രീയെയും പുരുഷനെയും കാണുന്നത്. അവര്‍ ബ്ലാങ്കറ്റും മരുന്നുകളും വാങ്ങിത്തന്നു. രാത്രി ആ സ്ത്രീ എനിക്കരികിലും മറ്റെയാള്‍ ബസ്റ്റാന്റില്‍ ഇരിപ്പിടത്തിലും കിടന്നെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

പരാതിക്കാരി ഉറങ്ങിയതോടെ കുഞ്ഞിനെയുമെടുത്ത് ഇവര്‍ സ്ഥലം വിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്

Read more about:
RELATED POSTS
EDITORS PICK