ജോളിക്ക് വേണ്ടി അഡ്വ.ആളൂര്‍ ഹാജരാകും; തങ്ങള്‍ക്കറിയില്ലെന്ന് ബന്ധുക്കള്‍

Sebastain October 9, 2019

തിരുവനന്തപുരം; കൂടത്തായി കൊലപാതക കേസിലും പ്രതിക്ക് വേണ്ടി ഹാജരാകുന്നത് ക്രിമിനല്‍ ലോയര്‍ അഡ്വ.ആളൂര്‍. ജോളിക്ക് വേണ്ടി വ്യാഴാഴ്ച കോടതിയില്‍ വക്കാലത്ത് നല്‍കുമെന്ന് ആളൂര്‍ അറിയിച്ചു. ജോളിയുമായി അടുത്ത ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കേസ് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ജോളിയുടെ ബന്ധുക്കളാണോ കേസ് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത് എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അഡ്വ. ആളൂരിന്റെ മറുപടി. തന്റെ ജൂനിയര്‍ അഭിഭാഷകന്‍ ജയിലിലെത്തി ജോളിയുമായി സംസാരിച്ചു. വരുംദിവസങ്ങളില്‍ കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യാപേക്ഷ നല്‍കുമെന്നും അഡ്വ. ആളൂര്‍ വ്യക്തമാക്കി.
എന്നാല്‍ കേസ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് ആളൂരിനെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജോളിയുടെ സഹോദരന്‍ നോബി പറഞ്ഞു. താനും പിതാവും ആളൂരിനെ ബന്ധപ്പെട്ടിട്ടില്ല. മറ്റ് സഹോദരങ്ങളും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നോബി പ്രതികരിച്ചു.

Tags: ,
Read more about:
EDITORS PICK