അടൂരടക്കമുളളവര്‍ക്കെതിരായ കേസ് റദ്ദാക്കും; പരാതിക്കാരനെതിരെ കേസ്

Sebastain October 9, 2019

ന്യൂഡെല്‍ഹി; ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തെഴുതിയതിന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനടക്കം 49 സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കാന്‍ ബിഹാര്‍ പൊലീസ് തീരുമാനിച്ചു. സുധീര്‍ ഓഝ എന്ന അഭിഭാഷകനാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. നിരര്‍ഥക പരാതി നല്‍കിയ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും പൊലീസ് തീരുമാനിച്ചു.
പരാതി ദുഷ്ടലാക്കോടെ നല്‍കിയതിനാണെന്നും ശ്രദ്ധ നേടാനും ലക്ഷ്യമിട്ടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുധീറിനെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.
ജൂലൈയിലാണ് എഴുത്തുകാര്‍ മോദിക്ക് തുറന്ന കത്തെഴുതിയത്. അടൂരിനെ കൂടാതെ, സംവിധായക അപര്‍ണ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അടക്കമുളളവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉണ്ടായത്.

Tags: ,
Read more about:
RELATED POSTS
EDITORS PICK