വിജയിയും അജിത്തും തമ്മിലുള്ള വ്യത്യാസം, നടി ദേവയാനിക്ക് പറയാനുള്ളത്?

Pavithra Janardhanan October 9, 2019

തമിഴിലെ മുന്‍നിര നായികമാരില്‍ ഒരാളാണെങ്കിലും മലയാളത്തിനും ഏറെ പ്രിയപ്പെട്ട നായികയാണ് ദേവയാനി. തമിഴിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി ദേവയാനി അഭിനയിച്ചിട്ടുണ്ട്. ഇതിനു പുറമെ മലയാളത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, മുകേഷ്, ജഗദീഷ് എന്നിവരുടെയൊക്കെ നായികയായി താരം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. വിജയിയും അജിത്തും തമ്മിലുള്ള താരതമ്യത്തെ കുറിച്ച് താരം പറയുകയാണ് .ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

ഇരുവരും തമ്മില്‍ കരയും കടലും പോലെ അവര്‍ രണ്ട് പ്രതിഭാസങ്ങളാണ്. ഒരിക്കലും ഇരുവരെയും താരതമ്യം ചെയ്യാന്‍ പറ്റില്ല. കരിയറിന്റെ തുടക്ക കാലത്താണ് ഇരുവരും എന്റെ നായകന്മാരായി വരുന്നത്. പക്ഷേ അന്നും അഭിനയത്തില്‍ അവര്‍ സൂപ്പര്‍സ്റ്റാറുകളായിരുന്നു.

അതൊരു പക്ഷേ ദൈവത്തിന്റെ വരദാനമാകാം. കഠിന പ്രയത്‌നത്തിന്റെ പ്രതിഫലം എന്താണെന്ന് ചോദിച്ചാല്‍ ഉത്തരം പറയാതെ ഞാന്‍ വിജയ് സാറിനെയും അജിത്ത് സാറിനെയും ചൂണ്ടി കാണിക്കും. അവര്‍ സ്വയം അതിന്റെ ഉത്തരങ്ങളായി മാറുന്നു വെന്നാണ് ദേവയാനി പറയുന്നത്. തന്റെ ദാമ്പത്യത്തെ കുറിച്ചും ദേവയാനി മനസ് തുറക്കുന്നു. ‘അദ്ദേഹം ഇന്നുമിന്നും എന്റെ രാജകുമാരനാണ്. ഒരു കൊച്ച്‌ കുഞ്ഞിനെ പോലെ എന്നെ പരിചരിക്കുന്നു. ലോകത്തെ ഏറ്റവും സുന്ദരമായ ദാമ്പത്യം ഞങ്ങളുടേതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍ അഭിമാനിക്കെന്നും ദേവയാനി പറയുന്നു

Tags: , ,
Read more about:
EDITORS PICK