പൂതന പരാമര്‍ശം; മന്ത്രി ജി സുധാകരന് ക്ലീന്‍ ചിറ്റ്

Sebastain October 9, 2019

വിവാദമായ പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ചിറ്റ്. മന്ത്രി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വ്യക്തമാക്കി.
അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ ചീഫ് ഇലക്ഷന്‍ ഏജന്റാണ് സുധാകരനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ ഡി.ജി.പിയില്‍നിന്നും ജില്ലാ കളക്ടറില്‍നിന്നും സി.ഇ.ഒ റിപ്പോര്‍ട്ട് തേടിയിരുന്നു. മന്ത്രിയുടെ വിശദീകരണം തൃപ്തികരമാണെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. ലഭിച്ച റിപ്പോര്‍ട്ടുകളും വിഡിയോയും പരിശോധിച്ചതില്‍ ആരെയും പേരെടുത്ത് പറഞ്ഞല്ല മന്ത്രി പരാമര്‍ശം നടത്തിയത് എന്ന് ബോധ്യപ്പെട്ടു. ദുരുദ്ദേശത്തോടെ നടത്തിയ പരാമര്‍ശമല്ല അതെന്നും മീണ വ്യക്തമാക്കി. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പരാതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളുകയായിരുന്നു.

Read more about:
EDITORS PICK