കൂടത്തായി കൂട്ടക്കൊല; റേറ്റിങ്ങിനായി മത്സരിച്ച് മാധ്യമങ്ങള്‍; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ വേഷം കെട്ടി ഇന്റര്‍വ്യൂവിന് ശ്രമിക്കുന്നതായി പരാതി

Sebastain October 9, 2019

കേരളം മുഴുവന്‍ ഞെട്ടലോടെ കേട്ട വാര്‍ത്തയാണ് കൂടത്തായി കൊലപാതക പരമ്പര. വാര്‍ത്ത പുറത്തുവന്നതോടെ ജനങ്ങള്‍ ഓരോ സംഭവവികാസങ്ങളും ശ്രദ്ധയോടെ വീക്ഷിക്കാന്‍ തുടങ്ങി. ഇതോടെ റേറ്റിങ്ങിനായി മാധ്യമങ്ങളും മത്സരിക്കുകയാണ്. അന്വേഷണത്തെ പോലും ബാധിക്കുന്ന രീതിയിലാണ് ഇന്റര്‍വ്യൂകളും ബൈറ്റുകളും എടുക്കാനായി മത്സരിക്കുന്നത്. പ്രതി ജോളിയുടെ ബന്ധുക്കള്‍, അയല്‍വാസികള്‍, അകന്ന ബന്ധ്ത്തിലുളളവരെപ്പോലും ഇന്റര്‍വ്യൂ ചെയ്ത് ഓണ്‍ എയറില്‍ എത്തിക്കാനുളള തിരക്കിലാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ വേഷം കെട്ടി പോലും ചിലര്‍ ഇടപെടുന്നെന്ന് പോലീസ് പറയുന്നു. ഇത്തരം ഇന്റര്‍വ്യൂകളും ചോദ്യം ചെയ്യലും കേസന്വേഷണത്തെ ബാധിക്കുന്നെന്നും ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


പത്രങ്ങള്‍ക്ക് നല്‍കുന്ന ഔദ്യോഗിക പ്രസ്താവന;
കൂടത്തായി ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകളില്‍ സമഗ്രമായ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് വ്യാജേന ചിലര്‍ ഈ കേസുമായി ബന്ധപ്പെട്ടവരേയും മറ്റും ഇന്റര്‍വ്യൂ ചെയ്യുന്നതായും ചോദ്യം ചെയ്യുന്നതായുമുള്ള പരാതി പല സ്ഥലങ്ങളില്‍ നിന്നും പൊലീസിന് ലഭിച്ചുവരുന്നുണ്ട്. ഇങ്ങനെയുള്ള പ്രവര്‍ത്തി കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്നതിനാലും നിയമ വിരുദ്ധമായതിനാലും ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് പിന്മാറണമെന്നും അല്ലാത്ത പക്ഷം ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് പൊലീസീന് അറിയിക്കേണ്ടതാണെന്നും ജില്ലാ പൊലീസ് മേധാവി ശ്രീ കെ ജി സൈമന്‍ ഐപിഎസ് അറിയിച്ചു.

Read more about:
RELATED POSTS
EDITORS PICK