കൊട്ടാരക്കരയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീ പടര്‍ന്നു

Sruthi October 9, 2019

കൊട്ടാരക്കര: മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. കൊട്ടാരക്കര എംസി റോഡിലാണ് അപകടം. രാത്രിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ പിക്കപ്പ് വാനും അതേ ദിശയില്‍ സഞ്ചരിച്ച കാറും എതിര്‍ ദിശയിലെത്തിയ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് കാറുമായി ഇടിച്ചശേഷം നിയന്ത്രണം വിട്ട് ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തീപിടിച്ച ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു.

കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നുമെത്തിയ നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സുകളാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഓട്ടോ ഡ്രൈവര്‍ സാജന്‍ ഫിലിപ്പ്, കാര്‍ ഓടിച്ചിരുന്ന ടോണി എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിക്കപ്പിന്റെ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി രാജേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

Tags:
Read more about:
RELATED POSTS
EDITORS PICK