ഭക്ഷണത്തില്‍ മുടി; ഭാര്യയുടെ തല മൊട്ടയടിച്ചു; യുവാവ് അറസ്റ്റില്‍

Sebastain October 9, 2019

ധാക്ക; പ്രഭാത ഭക്ഷണത്തില്‍ നിന്നും മുടി കണ്ടെത്തിയതില്‍ കുപിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. ജോയ്പുര്‍ഹട്ട് സ്വദേശി ബാബ്ലു മൊണ്ടലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രഭാത ഭക്ഷണമായി ചോറും പാലുമാണ് ബാബ്ലുവിന് ഭാര്യ നല്‍കിയത്. ഭക്ഷണം കഴിക്കുന്നതിനിടെ ചോറില്‍ നിന്നും ബാബ്ലുവിന് മുടി കിട്ടി. ഇതില്‍ കുപിതനായ യുവാവ് 23 കാരിയായ ഭാര്യയെ വഴക്കുപറയുകയും ബ്ലേഡുപയോഗിച്ച് യുവതിയുടെ തലമുടി ബലംപ്രയോഗിച്ച് മുറിച്ചുമാറ്റുകയുമായിരുന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK