സംവിധായകന്റെയോ നായകന്റെയോ അടുപ്പക്കാരിയാകാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടു

Sebastain October 9, 2019

സംവിധായകന്റെയോ നായകന്റെയോ പെണ്‍സുഹൃത്തുക്കള്‍ക്ക് വേണ്ടി പലപ്പോഴും അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രിയങ്ക ചോപ്ര. ഒരു അഭിമുഖത്തിലാണ് നടി ആദ്യകാല അനുഭവങ്ങള്‍ പങ്കുവെച്ചത്.


അഭിനയജീവിത്തിന്റെ തുടക്കത്തില്‍ എനിക്ക് വേണ്ടി പറഞ്ഞുവെച്ച പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. ഒരിക്കല്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞിട്ടാണ് എന്റെ വേഷം മറ്റൊരാള്‍ക്ക് കൊടുത്തതായി ഞാനറിഞ്ഞത്. മറ്റൊരിക്കല്‍ വാര്‍ത്തയിലൂടെയും. നീ ഒരു നടിയാണ്. നടികളെയോ മാറ്റാന്‍ കഴിയൂ. ഒരു നിര്‍മ്മാതാവില്‍ നിന്നും തനിക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകളാണിവ.അച്ഛന്റെ തോളില്‍ വീണ് കരഞ്ഞ് സങ്കടം മുഴുവന്‍ ഞാന്‍ തീര്‍ക്കുമായിരുന്നു- പ്രിയങ്ക പറഞ്ഞു.


സാഹചര്യങ്ങളുടെ ഇരയാകരുതെന്ന് പിന്നീട് ഞാന്‍ തീരുമാനിച്ചു. ഞാന്‍ ശക്തയാണ്. ധീരയാണ്. കരുത്തുളള ഒരു പെണ്‍കുട്ടിയായാണ് എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയിരിക്കുന്നത്. പക്ഷേ അതിന്റെയര്‍ത്ഥം എന്റെ വികാരങ്ങള്‍ ഒരിക്കലും മുറിപ്പെട്ടിട്ടില്ല എന്നല്ല, അത്തരം വികാരങ്ങളെ പൊതുവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ തയ്യാറായില്ല എന്നുമാത്രം.
ശക്തനായ ഒരു പുരുഷന്റെ വധുവോ അടുപ്പക്കാരിയോ ആകാത്തതുകൊണ്ട് പലപ്പോഴും പല ചിത്രങ്ങളില്‍ നിന്നും അവസാന നിമിഷം പുറത്തായിയെന്നും പ്രിയങ്ക തുറന്നടിച്ചു.

Tags: ,
Read more about:
RELATED POSTS
EDITORS PICK