സെറ്റുടുത്ത്, മുല്ലപ്പൂ ചൂടി, ചന്ദനക്കുറിയണിഞ്ഞ് പി വി സിന്ധു; അനന്തപുരിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി

Pavithra Janardhanan October 9, 2019

ആദരം ഏറ്റുവാങ്ങാനായി ലോ​​​ക​ ​ബാ​​​ഡ്മി​ന്റണ്‍ താരം പി.വി സിന്ധു കേരളത്തിലെത്തി. ഇന്നലെ രാത്രി എട്ട് മണിക്കുള്ള വിമാനത്തിലാണ് ഹൈദരാബാദില്‍ നിന്ന് സിന്ധു തിരുവനന്തപുരത്തെത്തിയത്. ഇന്ന് രാവിലെ സെറ്റും മുണ്ടുമുടുത്ത് അമ്മ പി. വിജയയ്ക്കൊപ്പം സിന്ധു ക്ഷേത്രദര്‍ശനം നടത്തി.പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും ആണ് സിന്ധു തൊഴാനെത്തിയത്.

ലോക കിരീടം നേടിയ പി വി സിന്ധുവിനെ കേരളം ഇന്ന് ആദരിക്കും. ച​​​ട​​​ങ്ങ് ​മു​​​ഖ്യ​​​മ​​​ന്ത്രി​ ​പി​​​ണ​​​റാ​​​യി​ ​വി​​​ജ​​​യ​ന്‍​ ​ഉ​​​ദ്ഘാ​​​ട​​​നം​ ​ചെ​​​യ്യും.​ ​കാ​​​യി​​​ക​ ​വ​​​കു​​​പ്പ് ​മ​​​ന്ത്രി​ ​ഇ.​പി.​ ​ജ​​​യ​​​രാ​​​ജ​ന്‍​ ​അ​​​ധ്യ​​​ക്ഷ​​​ത​ ​വ​​​ഹി​​​ക്കു​​ം.​ ​പ്ര​​​തി​​​പ​​​ക്ഷ​ ​നേ​​​താ​​​വ് ​ശ്രീ.​ ​ര​​​മേ​​​ശ് ​ചെ​​​ന്നി​​​ത്ത​​​ല,​ ​സ​​​ഹ​​​ക​​​ര​​​ണ,​ ​ടൂ​​​റി​​​സം,​ ​ദേ​​​വ​​​സ്വം​ ​വ​​​കു​​​പ്പ് ​മ​​​ന്ത്രി​ ​ക​​​ട​​​കം​​​പ​​​ള്ളി​ ​സു​​​രേ​​​ന്ദ്ര​ന്‍​ ​എം.​പി.​ ​ഡോ.​ ​ശ​​​ശി​​​ത​​​രൂ​ര്‍,​ ​എം.​എ​ല്‍.​എ.​ ​വി.​എ​​​സ്.​ ​ശി​​​വ​​​കു​​​മാ​ര്‍​ ​തു​​​ട​​​ങ്ങി​​​യ​​​വ​ര്‍​ ​പ​​​ങ്കെ​​​ടു​​​ക്കും.

Tags:
Read more about:
EDITORS PICK