രക്ഷിതാക്കള്‍ ഒറ്റയ്ക്ക് കിടത്തിയ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Pavithra Janardhanan October 9, 2019

രക്ഷിതാക്കള്‍ ഒറ്റയ്ക്ക് കിടത്തിയ ഏഴ് മാസം പ്രായമുള്ള പെൺ കുഞ്ഞിന് ദാരുണാന്ത്യം. സിംഗപൂരില്‍ ആണ് ദാരുണ സംഭവം നടന്നത്. കുഞ്ഞിന്റെ പിതാവ് രാവിലെ കിടപ്പുമുറി തുറന്നപ്പോഴാണ് കട്ടിലിന് ഇടയില്‍ കുടുങ്ങി മരിച്ച കുട്ടിയെ കണ്ടത്. കുഞ്ഞ് മരിക്കുന്നതിന് തലേ ദിവസം രാത്രി ഒന്‍പത് മണിക്ക് താന്‍ പുതപ്പ് മൂടി ഉറക്കിയിട്ടാണ് മുറിയില്‍ നിന്ന് മടങ്ങിയതെന്ന് അമ്മ പറയുന്നു.

കുഞ്ഞ് സ്വയം ഇരിക്കാറുണ്ടെന്നും ഇതിന് മുന്‍പും കട്ടിലിന്റെ വിടവില്‍ കുടങ്ങിയപ്പോള്‍ അവള്‍ തന്നെ തല ഊരി എടുക്കുകയും ചെയ്തിട്ടുള്ളതാണെന്നുമാണ് അമ്മയുടെ ന്യായീകരണം.ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പരിശോധിച്ച ഡോക്ടറും റിപ്പോര്‍ട്ട് ചെയ്തു.

Tags:
Read more about:
EDITORS PICK