സൊമാറ്റോ ഡെലിവറി ബോയ് വീട്ടിലെ വളര്‍ത്തുനായയുമായി കടന്നു

Pavithra Janardhanan October 9, 2019

സൊമാറ്റോ ഡെലിവറി ബോയ് വീട്ടിലെ വളര്‍ത്തുനായയുമായി കടന്നു. പൂനെയില്‍ താമസിക്കുന്ന ദമ്പതികളുടെ വളര്‍ത്തുനായക്കുട്ടിയായ ഡോട്ടുവുമായാണ് ഭക്ഷണം നല്‍കാനെത്തിയ ഡെലിവറി ബോയ് കടന്നത്.തുടര്‍ന്ന് ദമ്പതികള്‍ നായക്കുട്ടിയെ മോഷ്ടിച്ചെന്ന് പരാതി നല്‍കിയെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചു.തുടര്‍ന്ന് മോഷ്ടാവിന്റെ വിവരങ്ങളടക്കം വന്ദനാ ഷാ ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു.

ഇവരുടെ വീടിന് പരിസരത്ത് ഭക്ഷണവുമായി എത്തിയ മറ്റൊരു ഡെലിവറി ബോയ്‌സിനോട് ഡോട്ടുവിനെ കുറിച്ച്‌ അന്വേഷിച്ചപ്പോഴാണ് സൊമാറ്റോയിലെ ഡെലിവറി ബോയിയുടെ കൈയില്‍ നായകുട്ടിയെ കണ്ടതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ തുഷാര്‍ എന്ന സൊമാറ്റോ ഡെലിവറി ബോയാണ് മോഷ്ടാവെന്നും കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ നമ്പറിലേക്ക് ദമ്പതികൾ ബന്ധപ്പെട്ടു.

എന്നാൽ നായക്കുട്ടിയെ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നായക്കുട്ടിക്ക് പകരം പണം നല്‍കാമെന്നും പറഞ്ഞ് ഡെലിവറി ബോയ് ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ദമ്പതികൾ സൊമാറ്റോയെ സമീപിച്ചു.ഇയാളുടെ വിലാസവും ബന്ധപ്പെടേണ്ട നമ്പറും നല്‍കാന്‍ ആവശ്യപ്പെട്ട സൊമാറ്റോ അധികൃതര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ആരെങ്കിലും വീട്ടിലെത്തുമെന്ന് മറുപടി നല്‍കി.

Read more about:
RELATED POSTS
EDITORS PICK