ടാറ്റ അവതരിപ്പിക്കുന്ന പുത്തന്‍ ഇലക്ട്രിക് കാര്‍

Sruthi October 10, 2019

വാഹനപ്രേമികള്‍ക്കായി ടാറ്റ പുത്തന്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്നു. ഇലക്ട്രിക്ക് കാര്‍ ടിഗോര്‍ ഇ.വി വിപണിയിലെത്തി. ഒറ്റ ചാര്‍ജിങ്ങിലൂടെ 213 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയാണ് കാറിന്റെ പ്രധാന പ്രത്യേകത. ഇലക്ട്രിക് കരുത്തിലേക്ക് മാറിയതോടെ ടിഗോറിന്റെ ലുക്കിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഇ.വി ബാഡ്ജിങ്ങ് പതിപ്പിച്ച പുതിയ ഗ്രില്ല്, അലോയി വീലുകള്‍, ഡോറുകളില്‍ ഇ.വി ബാഡ്ജിങ്ങ്, ഫാര്‍ക്ക് ഫിന്‍ ആന്റിന. ഹര്‍മന്‍ സ്റ്റീരിയോ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. രണ്ട് എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട്, സീറ്റ് ബെല്‍റ്റ് അലേര്‍ട്ട് എന്നീ സുരക്ഷ സംവിധാനങ്ങളും കാറില്‍ ഒരുക്കിയിട്ടുണ്ട്. വേഗം കൂടിയതും കുറഞ്ഞതുമായ രീതിയില്‍ കാര്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ഇതിന് മുന്‍പ് ഇറങ്ങിയ ടിഗോര്‍ ഇ.വി.യുടെ വില്പന സര്‍ക്കാരിനും ടാക്സി ഉടമകള്‍ക്കും മാത്രമായിരുന്നു. പുതിയ ടിഗോര്‍ എല്ലാര്‍്ക്കും ലഭ്യമാകും. മൂന്ന് വകഭേദങ്ങളിലായെത്തുന്ന ഗോര്‍ ഇ.വിയ്ക്ക് 9.44 ലക്ഷം രൂപ മുതലാണ് ഷോറൂം വില ആരംഭിക്കുക. ആദ്യ പടിയായി ഇന്ത്യയിലെ 30 നഗരങ്ങളില്‍ ടാറ്റ ഇലക്ട്രിക് ടിഗോര്‍ എത്തിക്കും.

Tags: ,
Read more about:
EDITORS PICK