ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ ഇല്ലാത്തതില്‍ വിഷമമില്ല, സന്തോഷം; ദിവ്യ ഉണ്ണി

Pavithra Janardhanan October 11, 2019

കല്യാണസൗഗന്ധികമെന്ന ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ച നടി ദിവ്യ ഉണ്ണിക്ക് കരിയര്‍ ബ്രേക്ക് ആയി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു ആകാശഗംഗ എന്ന സിനിമ. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ രണ്ടാം ഭാഗത്തെക്കുറിച്ചറിഞ്ഞപ്പോള്‍ മുതല്‍ ദിവ്യ ഉണ്ണിയുടെ വരവിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. ചിത്രത്തില്‍ താനില്ലെന്ന് വ്യക്തമാക്കി താരമെത്തിയതോടെയാണ് ഈ ആശക്കുഴപ്പം പരിഹരിച്ചത്.

ഈ സിനിമയുമായി സഹകരിക്കാന്‍ കഴിയാത്തതില്‍ തനിക്ക് വിഷമമില്ലെന്ന് അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിൽ താരം ഇതേക്കുറിച്ച്‌ വ്യക്തമാക്കിയിരുന്നു. കരിയറില്‍ ഏറ്റവും വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളിലൊന്നായിരുന്നു ആകാശഗംഗയിലേത്. ഈ സിനിമയുടെ രണ്ടാം ഭാഗം എങ്ങനെയായിരിക്കുമെന്നോര്‍ത്ത് തനിക്കും ആശങ്കയുണ്ട്. വിനയന്‍ അങ്കിളിന്റെ സിനിമയായതിനാല്‍ പ്രേക്ഷകര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല.

സിനിമയുടെ ആദ്യഭാഗം ജനങ്ങള്‍ ഏറ്റെടുത്തത് കൊണ്ടാണല്ലോ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ആദ്യ ഭാഗത്തിന്റെ വിജയത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. രണ്ടാം ഭാഗവും വിജയമായി മാറട്ടെയെന്നാണ് പ്രാര്‍ത്ഥനയെന്നും ദിവ്യ ഉണ്ണി പറഞ്ഞിരുന്നു.

Read more about:
EDITORS PICK