മൂത്തോന്റെ കിടിലൻ ട്രെയ്‌ലർ

Pavithra Janardhanan October 11, 2019

ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ അടക്കം പ്രദര്‍ശിപ്പിച്ചിരുന്ന ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം മൂത്തോൻ ഒക്ടോബര്‍ 11നാണ് തിയ്യേറ്റുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ലക്ഷദ്വീപില്‍ നിന്നും തന്റെ സഹോദരനെ കണ്ടെത്താനായി നിവിന്റെ കഥാപാത്രം മുംബൈയിലെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുന്നത്. തമിഴ് സൂപ്പര്‍താരം ധനുഷും ബോളിവുഡ് താരം വിക്കി കൗശലുമാണ് മൂത്തോന്‍ ട്രെയിലര്‍ ലോഞ്ച് ചെയ്തത്. മലയാളം, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത് അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ്.

Read more about:
EDITORS PICK