നൃത്തം ചെയ്യുന്നതിനിടെ കാലില്‍ ആണി കയറി, വേദനയെടുത്ത് പുളഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി

Sruthi October 12, 2019

നൃത്തോത്സവവേദിയില്‍ കാലില്‍ ആണി കയറി നടി ലക്ഷ്മി ഗോപാലസ്വാമി. സിനിമാഭിനയം പോലെ നൃത്തവും കൊണ്ടുനടക്കുന്ന താരമാണ് ലക്ഷ്മി. നൃത്തോത്സവവേദിയില്‍ നിന്നും ലക്ഷ്മിയുടെ കാലില്‍ ഒരു ഇരുമ്പാണി തുളച്ചു കയറി.

ഇതോടെ സദസ്സിനോട് ക്ഷമ ചോദിച്ച് നൃത്തം താല്‍ക്കാലികമായി നിര്‍ത്തിവച്ച ലക്ഷ്മി ആണിക്കായി തിരഞ്ഞു.കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളിലെ നൃത്തോത്സവവേദിയില്‍ നിന്നാണ് സംഭവം.

സംഘാടകര്‍ വന്ന് ആണി നീക്കം ചെയ്യുന്നത് വരെ അവര്‍ കാത്തു നിന്നു. പിന്നീട് മുറിവ് വകവയ്ക്കാതെ ലക്ഷ്മി വീണ്ടും ചുവടുവച്ചു.

Read more about:
EDITORS PICK