തിരുവനന്തപുരത്ത് യുവാവ് തീ കൊളുത്തി ജീവനൊടുക്കി

Sebastain October 12, 2019

തിരുവനന്തപുരം; കാര്യവട്ടത്ത് യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ലക്ഷം വീട് കോളനിയിൽ രജിത് (35) ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. കാര്യവട്ടത്ത് ഹൈവേയ്ക്കു സമീപമാണ് സംഭവം. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡിന് സമീപത്ത് വച്ച് ദേഹത്ത് പെട്രോളൊ‍ഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊലീസെത്തി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Tags:
Read more about:
RELATED POSTS
EDITORS PICK