സയനൈഡ് കുപ്പിയില്‍ വിരല്‍ മുക്കി ആല്‍ഫൈനായി കരുതിവെച്ച ബ്രെഡ്ഡില്‍ പുരട്ടി: ഷാജുവുമൊത്തുള്ള ജീവിതത്തിന് ആല്‍ഫൈന്‍ തടസ്സമാകുമെന്ന് കണ്ട് കൊന്നുവെന്ന് ജോളി

arya antony October 12, 2019

വടകര : കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ കൂടുതൽ മൊഴി പുറത്ത്. ഷാജുവിന്റ ഒന്നര വയസ്സുള്ള കുട്ടി ആല്‍ഫൈനിനെ കൊന്നതും ജോളി തന്നെയാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ്. മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണ്. ആല്‍ഫൈനായി കരുതിവെച്ച ബ്രെഡില്‍ സയനൈഡ് പുരട്ടുകയായിരുന്നു. പക്ഷെ ബ്രെഡ് നല്‍കിയത് ഷാജുവിന്റെ സഹോദരിയാണെന്ന് മാത്രം. ഷാജുവുമൊത്തുള്ള ജീവിതം സ്വപ്നം കണ്ട ജോളി ഇതിന് ആല്‍ഫൈന്‍ തടസ്സമാകുമെന്ന് കണ്ടതിനാലാണ് കൊന്നത്. പുറത്ത് വിട്ടെങ്കിലും ഷാജുവിനെയും നിരീക്ഷിച്ച്‌ വരികയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവെടുപ്പിനായി വിളിച്ചു വരുത്തുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു

ഷാജുവിന്റെ സഹോദരിയാണ് ആല്‍ഫൈനായി ബ്രെഡ് കരുതിവെച്ചിരുന്നത്. ഈ ബ്രഡ്ഡില്‍ കയ്യില്‍ കരുതിയ സയനൈഡ് കുപ്പിയില്‍ വിരല്‍ മുക്കി ബ്രെഡ്ഡില്‍ പുരട്ടുകയായിരുന്നു. ജോളിയില്‍നിന്ന് ആവശ്യമുള്ള തെളിവുകളെല്ലാം കിട്ടിയതായും ഇത് കേസന്വേഷണത്തില്‍ ഏറെ സംതൃപ്തി നല്‍കുന്നതായും റൂറല്‍ എസ്പി കെ ജി സൈമണ്‍ പറഞ്ഞു. ഇതോടെ ആറു കൊലപാതകങ്ങള്‍ക്കും പിന്നില്‍ ജോളി ആണെന്ന കാര്യം വ്യക്തമായി. ചെറിയ ഡപ്പയില്‍ ആയിട്ടാണ്‌ സയനൈഡ് ജോളി കരുതി വച്ചിരുന്നത്. ഇത് ബാഗില്‍ വെച്ചുകൊണ്ട് നടന്നതായും പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Read more about:
EDITORS PICK
ENTERTAINMENT