അസുരനിലെ അഭിനയം; മഞ്ജുവിനെ അഭിനന്ദിച്ച്‌ കമല്‍ഹാസന്‍

Pavithra Janardhanan October 12, 2019

മലയാളത്തിന്റെ ലേഡിസൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരുടെ തമിഴകത്തെ അരങ്ങേറ്റ ചിത്രം അസുരന് തിയറ്ററുകളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് ആണ് ചിത്രത്തിലെ നായകൻ.

ഇപ്പോഴിതാ മഞ്ജു വാര്യരെ അഭിനന്ദിച്ച്‌ കമല്‍ഹാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രം കണ്ട് കമല്‍ഹാസന്‍ അഭിനന്ദിച്ച കാര്യം മഞ്ജു വാര്യര്‍ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരം.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT