സിനിമയിലെ സ്ത്രീ-പുരുഷ അസമത്വത്തെക്കുറിച്ച് നടി പ്രിയാമണി

Sruthi October 12, 2019

ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വ്യത്യാസത്തെക്കുറിച്ച് തുറന്നടിച്ച് നടി പ്രിയാമണി. സ്ത്രീ-പുരുഷ അഭിനേതാക്കള്‍ ഇടയിലുളള ശമ്പള അസമത്വത്തെക്കുറിച്ചും പ്രിയാമണി പറയുന്നു.

ഒരു തരത്തില്‍ ഇത് നിരാശാജനകമാണ്, കാരണം ഒരു സിനിമ മികച്ച രീതിയില്‍ വിജയമാവുകയും ബോക്‌സോഫീസ് കളക്ഷന്‍ നേടുകയും ചെയ്യുന്നുണ്ടെങ്കിലും അത് നായികയേക്കാള്‍ കൂടുതല്‍ നായകനാണ് നേട്ടമാവുന്നത്. അതേസമയം തന്നെ ഈ പ്രവണത കുറച്ചൊക്കെ മാറിവരുന്നുണ്ടെന്നും നടി പറയുന്നു.

താന്‍ അഭിനയിച്ച സിനിമകളില്‍ തിരക്കഥ, ചാരുലത, പരുത്തി വീരന്‍ എന്നിവയാണ് തന്റെ ഇഷ്ട ചിത്രങ്ങളെന്ന് പ്രിയ പറയുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രങ്ങളാണ് ഇതെന്നും പ്രിയാമണി. ഫാമിലി മാന്‍ എന്ന വെബ് സീരിസിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് പ്രിയാമണി.

Tags:
Read more about:
EDITORS PICK