വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സിച്ചു: വിധവയായ യു​വ​തി​യു​ടെ ക​ണ്‍​മു​ന്നി​ല്‍ യു​വാ​വ് ആത്മഹത്യ ചെയ്‌തു

arya antony October 13, 2019

ചാ​ത്ത​ര്‍​പൂ​ര്‍: വി​വാ​ഹാ​ഭ്യ​ര്‍​ത്ഥ​ന നി​ര​സി​ച്ച​തി​ന് വി​ധ​വ​യാ​യ യു​വ​തി​യു​ടെ ക​ണ്‍​മു​ന്നി​ല്‍ യു​വാ​വ് ആത്മഹത്യ ചെയ്‌തു. പ​ല​വ​ട്ടം വി​വാ​ഹ അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​ട്ടും യുവതി താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് ശ​നി​യാ​ഴ്ച വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി വീ​ണ്ടും അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി. എ​ന്നാ​ല്‍ യു​വ​തി വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ ഇ​യാ​ള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

മ​ധ്യ​പ്ര​ദേ​ശി​ലെ ചാ​ത്ത​ര്‍​പു​രി​ല്‍ ഉ​ജ്ജൈ​ന്‍ സ്വ​ദേ​ശിയായ ജി​തേ​ന്ദ്ര വ​ര്‍​മ്മ​യാ​ണ് സ്വ​യം വെ​ടി​വ​ച്ച്‌ മ​രി​ച്ച​ത്. വെ​ടി​യൊ​ച്ച കേ​ട്ട് അ​യ​ല്‍​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read more about:
EDITORS PICK
ENTERTAINMENT