ജോളി മനോരോഗിയല്ല, ക്രിമിനല്‍ തന്നെ; തെറ്റിദ്ധാരണ പ്രചരിപ്പിക്കരുതെന്ന് എസ്പി കെ ജി സൈമണ്‍

Sebastain October 13, 2019

കോ‍ഴിക്കോട്; കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് മാനസിക പ്രസനങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ തളളി അന്വേഷണ സംഘത്തലവന്‍ റൂറല്‍ എസ്പി കെ ജി സൈമണ്‍. അവര്‍ക്ക് മാനസിക പ്രശ്നങ്ങളില്ല. പ്രതിരോധത്തിന്‍റെ ഭാഗമായി ആ രീതിയില്‍ പെരുമാറിയാല്‍ പോലും ജോളിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് തെളിയിക്കാനാകുമെന്ന് എസ്പി പറഞ്ഞു.


ജോളിക്ക് മാനസികപ്രശ്നങ്ങളുളളതായി എവിടെയും പറഞ്ഞിട്ടില്ല. അത്തരത്തില്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. വിവാഹിതയായതിന് ശേഷമുളള കാര്യങ്ങള്‍ മാത്രമല്ല, അതിന് മുമ്പുളള ജോളിയുടെ ജീവിതത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു.


ജോളിയുടെ പേരില്‍ ഉണ്ടാകുന്ന ട്രോളുകള്‍ ശരിയായ പ്രവണതയല്ല. ക്രിമിനലിനെ ക്രിമിനലായി കാണണം. എല്ലാവരെയും ഒരുപോലെ കാണുന്ന രീതിയില്‍ സ്ത്രീകളെക്കുറിച്ച് ട്രോളുകള്‍ ഇറക്കുന്നത് ശരിയല്ലെന്നും റൂറല്‍ എസ്പി കെ ജി സൈമണ്‍ പറഞ്ഞു.

Tags:
Read more about:
RELATED POSTS
EDITORS PICK