തൃശൂരിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ഡ്രൈവർ ഓടി രക്ഷപ്പെട്ടു

arya antony October 14, 2019

തൃശൂർ: തൃശൂർ അവണൂരിൽ ഓടിക്കൊണ്ടിരിക്കെ ഫോർഡ്‌ കാർ കത്തി നശിച്ചു. അവണൂർ മണിത്തറയിൽ ഞായറാഴ്‌ച രാത്രി എട്ടരയോടെയാണ്‌ അപകടം.

വണ്ടി ഓടിച്ചിരുന്ന തൃശൂർ സ്വദേശി വിഷ്‌ണു സി ദേവ്‌ ഓടി രക്ഷപ്പെട്ടു. തൃശൂർ ഫയർ സ്‌റ്റേഷനിൽനിന്ന്‌ ലീഡിങ് ഫയർമാൻ പോൾ ഡേവീഡിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ എത്തീ തീ അണച്ചു.

ഷോർട്‌ സർക്യൂട്ടാണ്‌ അപകടകാരണമെന്ന്‌ കരുതുന്നു. കാർ പൂർണമായും കത്തി നശിച്ചു. കാർ കത്തി തുടങ്ങിയപ്പോൾ തന്നെ ഡ്രൈവർ പുറത്തേക്ക് ഇറങ്ങിയതിനാൽ അപകടം ഒഴിവായി..

Read more about:
EDITORS PICK