സര്‍ക്കാര്‍ ജോലിക്കായാണോ കാത്തിരിക്കുന്നത്? വിവരാവകാശ കമ്മിഷനില്‍ ഒഴിവുകള്‍

സ്വന്തം ലേഖകന്‍ October 16, 2019

സര്‍ക്കാര്‍ ജോലി എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഭാവി ജീവിതം ഭദ്രമാക്കാന്‍ സര്‍ക്കാര്‍ ജോലി ഉചിതം. നിങ്ങള്‍ സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുകയാണോ? സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ താതകാലിക ഒഴിവുകളുണ്ട്.

ഡ്രൈവര്‍ (മൂന്ന് ഒഴിവ്), ഓഫീസ് അറ്റന്‍ഡന്റ് (രണ്ട് ഒഴിവ്) തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് 22ന് 2.30ന് കമ്മിഷന്റെ ആസ്ഥാനത്ത് (പുന്നന്‍ റോഡ്, സ്റ്റാച്യൂ, തിരുവനന്തപുരം) ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ച യോഗ്യതകളും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളുമായി നേരിട്ടെത്തണം.

Read more about:
EDITORS PICK