സാരിക്ക് മുകളില്‍ ജാക്കറ്റ്, ഇത് ന്യൂജെന്‍ സ്റ്റൈല്‍: സോനത്തിന്റെ ഡിസൈന് കയ്യടി

Sruthi October 17, 2019

ഫാഷന്‍ ലോകത്ത് പുതിയതായി എന്ത് പരീക്ഷിക്കാമെന്നാണ് ഡിസൈനര്‍മാരുടെ ചിന്ത. അത് ഒട്ടും മോശമാകാനും പാടില്ല. ജനങ്ങളുടെ കയ്യടിയും വേണം. നടി സോനം കപൂറിന്റെ ഫോട്ടോ ഷൂട്ട് ഇതുപോലെ ആകര്‍ഷകമായിരിക്കുകയാണ്. ഉത്സവ സീസണിന്റെ ഭാഗമായി ട്രഡീഷനല്‍ വസ്ത്രത്തോടൊപ്പം മോഡേണും കൂടിയായാലോ?

സാരിക്കു മുകളില്‍ ജാക്കറ്റ് ധരിച്ചാണ് സോനം എത്തിയത്. വെറുമൊരു ജാക്കറ്റല്ലെന്ന് മാത്രം. സാരിക്ക് യോജിക്കുന്ന അതേ ഡിസൈന്‍ ജാക്കറ്റാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വെള്ള സാരിയില്‍ പല നിറത്തിലുള്ള ബോര്‍ഡറാണുള്ളത്. പല്ലു തോളില്‍ പിന്‍ ചെയ്യുന്ന ക്ലാസിക് സ്റ്റൈല്‍ സാരിയാണിത്. പ്രിന്റഡ് ചുവപ്പ് ജാക്കറ്റ് കൂടിയായപ്പോള്‍ ഒരു ഗമ വന്നു.

പ്രിന്റഡ് ജാക്കറ്റില്‍ ഷെല്ലുകളുടെയും ഫ്രിഞ്ചുകളുടെയും ഡീറ്റൈയ്‌ലിങ് ഉണ്ട്. സില്‍വര്‍ ചോക്കറും അതിന് യോജിച്ച കമ്മലുകളുമാണ് ആക്‌സസറീസ്. മുടി പിന്നിലോട്ട് മെടഞ്ഞ് അതീവ സുന്ദരിയായിട്ടാണ് സോനം കപൂര്‍ ഫോട്ടോവിന് പോസ് ചെയ്തിരിക്കുന്നത്.

Tags:
Read more about:
RELATED POSTS
EDITORS PICK