മലരിക്കലില്‍ ആമ്പല്‍ വസന്തം; 600 ഏക്കറിലെ മനോഹാരിത കാണാം

Sebastain October 19, 2019

കോട്ടയം; കോട്ടയം മലരിക്കലില്‍ നിന്നുളള ആമ്പല്‍ കാഴ്ചകള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ദൂരസ്ഥലത്ത് നിന്നുപോലും നൂറു കണക്കിനാളുകളാണ് ഇപ്പോള്‍ മലരിക്കലിലെ ആമ്പല്‍ മനോഹാരിത കാണാന്‍ എത്തുന്നത്. 600 ഏക്കറില്‍ നിറഞ്ഞുനില്‍ക്കുന്ന മനോഹരമായ ആമ്പലിന്റെ കാഴ്ച ആസ്വദിക്കാന്‍ വേഗം വന്നോളൂ…


പിങ്ക് നിറത്തിലുളള ആമ്പലുകളാണ് സഞ്ചാരികളുടെ മനംകവരുന്നത്. വിവാഹ ഫോട്ടോഷൂട്ടും മോഡലുകള്‍ ഉള്‍പ്പെടുന്ന വന്‍കിട ഫാഷന്‍ ഷൂട്ടും ഇവിടെ നടക്കുന്നുണ്ട്. പാടശേഖരങ്ങളില്‍ വെളളം വറ്റിയാല്‍ കൃഷിയിറക്കും. അതിനാല്‍ ആമ്പല്‍ വസന്തം ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ഉണ്ടായിരിക്കൂ.


കാഞ്ഞിരം ജെട്ടിയില്‍ നിന്നും മലരിക്കലിലേക്ക് ബസ് സര്‍വ്വീസുണ്ട്. ഒപ്പം ബോട്ടില്‍ സഞ്ചരിച്ച് കാഴ്ചകള്‍ കാണാനുളള സൗകര്യവും ഇവിടെയുണ്ട്.

Tags:
Read more about:
RELATED POSTS
EDITORS PICK