പോളിംഗ് സമയം അവസാനിച്ചു; കുറവ് പോളിങ് എറണാകുളത്ത്

Sebastain October 21, 2019

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പോളിംഗ് ആറ് മണിക്ക് തന്നെ അവസാനിച്ചു. ആറ് മണിക്കുളളില്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സ്ലിപ്പ് നല്‍കി വോട്ട് ചെയ്യാനുളള അവസരം നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ പൊതുവെ എല്ലായിടത്തേയും പോളിങ് മന്ദഗതിയിലായിരുന്നു. ഏറ്റവും കുറവ് പോളിങ് എറണാകുളത്താണ്.


എറണാകുളത്ത് വോട്ടെടുപ്പ് അവസാനിച്ച ആറ് മണിക്ക് 116 ബൂത്തുകളിൽ പോളിംഗ് അവസാനിച്ചു. 19 ബൂത്തുകളിൽ വോട്ടെടുപ്പ് തുടരുന്നു. ആകെ 135 ബൂത്തുകളാണുള്ളത്. ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 89335 പേർ. ആകെ 57.54 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ക‍ഴിഞ്ഞ തവണ 71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. എറണാകുളത്ത് കനത്ത മ‍ഴയും വെളളക്കെട്ടുമാണ് പോളിംഗ് മന്ദഗതിയിലാക്കിയത്. വെളളക്കെട്ടിനെ തുടര്‍ന്ന് 11 ബൂത്തുകളില്‍ വോട്ടിംഗ് തടസ്സപ്പെട്ടു.


മഴ കാര്യമായി ബാധിക്കാത്ത വട്ടിയൂര്‍ക്കാവിലും മഞ്ചേശരത്തും പോളിംഗ് സാധാരണ നിലയിലായിരുന്നു. വട്ടിയൂര്‍ക്കാവില്‍ 62.11 ശതമാനം വോട്ട് രേഖപ്പെടുത്തി. കോന്നിയില്‍ 70.10, അരൂരില്‍ 80.06, മഞ്ചേശ്വരത്ത് 76.25 ശതമാനവും വോട്ട് രേഖപ്പെടുത്തി.

Tags: ,
Read more about:
EDITORS PICK